Connect with us

National

കൊടും ശൈത്യത്തിലേക്ക് ഊട്ടി ; താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തിയതായി റിപ്പോര്‍ട്ട്

ഊട്ടിയിലെ സാന്‍ഡിനല്ല റിസര്‍വോയര്‍ പ്രദേശത്ത് സീറോ ഡിഗ്രി സെല്‍ഷ്യസും കന്തല്‍ , തലൈകുന്ത പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസുമാണ്‌ താപനില രേഖപ്പെടുത്തിയത്.

Published

|

Last Updated

ഊട്ടി | തമിഴ്‌നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടിയെ കാത്തിരിക്കുന്നത് കൊടും ശൈത്യം. നിലവില്‍ ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് .ഊട്ടിയിലെ സാന്‍ഡിനല്ല റിസര്‍വോയര്‍ പ്രദേശത്ത് സീറോ ഡിഗ്രി സെല്‍ഷ്യസും കന്തല്‍ , തലൈകുന്ത പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസുമാണ്‌ താപനില രേഖപ്പെടുത്തിയത്. രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദേശത്തെ താപനില.

ഊട്ടിയിലെ കാലാവസ്ഥയില്‍ നിലവില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് തേയിലത്തോട്ടങ്ങളിലെ കര്‍ഷകരാണ്. ഊട്ടിയില്‍ ഡിസംബറില്‍ ശക്തമായ മഴയായിരുന്നു കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയത്. അതിനുപിന്നാലെയാണ് ഇപ്പോള്‍ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.

ആഗോളതാപനത്തിന്റെ പരിണിതഫലമാണ് ഊട്ടിയിലെ അതിശൈത്യത്തിന് കാരണമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തില്‍ പഠനങ്ങള്‍ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Latest