Kozhikode
ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ഓട്ടോക്ക് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവര്‍ക്ക് പരുക്ക്
ഗുഡ്‌സ് ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു

നരിക്കുനി | നരിക്കുനി – പന്നൂര്‍ റോഡില്‍ ഓടിക്കൊണ്ടിരിന്ന ഗുഡ്‌സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഒഴലക്കുന്ന് താമസിക്കും പന്നൂര്‍ അരീക്കര പ്രതീഷ് 47 നാണ് പരുക്കേറ്റത്. ഗുഡ്‌സ് ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വട്ടപ്പാറ പൊയിലില്‍ വെച്ച് ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. ശക്തമായ കാറ്റിലാണ് സംഭവം. നരിക്കുനി ഭാഗത്ത് നിന്ന് പന്നൂരിലേക്ക് പോകുകയായിരുന്നു ഗുഡ്‌സ് ഓട്ടോ.
അരീക്കര എന്ന ഗുഡ്‌സ് ഓട്ടോക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. ഇലക്ട്രിക് ലൈനിലേക്ക് വീണ ശേഷം തെങ്ങ് റോഡിലേക്ക് വീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടി. ഏറെ നേരം ഗതാഗതവും വൈദ്യുതിയും മുടങ്ങി.
.
---- facebook comment plugin here -----