Connect with us

International

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

മക്ക, റിയാദ്, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപോര്‍ട്ട് ചെയ്യണം.

Published

|

Last Updated

മക്ക | ലൈസന്‍സില്ലാത്ത വ്യാജ ഹജ്ജ് കാമ്പയിനുകള്‍ക്കും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഓഫീസുകള്‍ക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിവിധ വെബ്സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളില്‍ സ്വദേശികളും പ്രവാസികളും തെറ്റിദ്ധരിക്കപ്പെടരുതെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ലൈസന്‍സുള്ള കമ്പനികളുടെ നിയമസാധുത പരിശോധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മക്ക, റിയാദ്, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest