Connect with us

Kerala

നിങ്ങൾക്ക്‌ ആർക്കെങ്കിലും പി ആർ വഴി അഭിമുഖം തന്ന അനുഭവമുണ്ടോ? മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല: ജോണ്‍ ബ്രിട്ടാസ്

മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാം

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമങ്ങള്‍ തന്നെ മുഖ്യമന്ത്രിക്ക് പിആര്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പി ആര്‍ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാം. അതിനെ വളച്ചൊടിക്കാന്‍ വേണ്ടി പി ആര്‍ ഏജന്‍സി എന്നൊക്കെ പറയേണ്ട ഒരു കാര്യവുമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇടത് സ്വതന്ത്ര എം എല്‍ എ കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ ബ്രിട്ടാസ് പ്രതികരിച്ചത്.

Latest