Connect with us

Health

നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടോ; ഈ ലക്ഷണങ്ങള്‍ പറയും

ഇത്ര വിശ്രമിച്ചിട്ടും നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ ലക്ഷണം ആവാം.

Published

|

Last Updated

മൂഹത്തില്‍ ഇന്ന് ഒരുപാട് പേരില്‍ കണ്ടുവരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ നിശബ്ദമായി ശരീരത്തില്‍ വികസിക്കാനുള്ള സാധ്യതകളുമുണ്ട്. ചില അടയാളങ്ങള്‍ നേരത്തെ മനസ്സിലാക്കി ചികിത്സ തേടിയാല്‍ പരിഹരിക്കാവുന്ന ഒരു അസുഖം കൂടിയാണ് ഇത്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്നു നോക്കാം.

ക്ഷീണം

ഇത്ര വിശ്രമിച്ചിട്ടും നിങ്ങള്‍ക്ക് നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ ലക്ഷണം ആവാം.

വയറിലെ അസ്വസ്ഥത

വയറിന്റെ മുഗള്‍ഭാഗത്ത് നിങ്ങള്‍ക്ക് സ്ഥിരമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഫാറ്റി ലിവറിന് സാധ്യതയുണ്ട്

വിശപ്പില്ലായ്മ

ഫാറ്റി ലിവര്‍ വികസിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിശപ്പില്ലായ്മ തോന്നിയേക്കാം.

ഇടയ്ക്കിടെയുള്ള ഓക്കാനം

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇടയ്ക്കിടെയുള്ള അസ്വസ്ഥതയും ഓക്കാനവും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്.

മഞ്ഞപ്പിത്തം

ശരീരത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുന്നതും മഞ്ഞപ്പിത്തം പോലെ തോന്നിപ്പിക്കുന്നതും ചിലപ്പോള്‍ ഫാറ്റി ലിവറിന്റെ ലക്ഷണം ആയേക്കാം.

മൂത്രത്തിന് കടും നിറം

മൂത്രമൊഴിക്കുമ്പോള്‍ കടും നിറം കാണുന്നതും ഫാറ്റി ലിവറിന്റെ സാധാരണ ലക്ഷണമാണ്

ശരീരത്തിലെ നീര്‍ക്കെട്ട്

ശരീരത്തിലും വയറിനു ചുറ്റും ഒക്കെ ആവശ്യമില്ലാതെ നീര്‍ക്കെട്ട് ഉണ്ടാകുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അകാരണമായ ചൊറിച്ചില്‍

അലര്‍ജിയോ മറ്റ് കാരണങ്ങളോ ഒന്നുമില്ലാതെ അകാരണമായി ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും ഫാറ്റി ലിവറിന്റെ ലക്ഷണമാവാം

ഫാറ്റി ലിവര്‍ അടക്കം എല്ലാ അസുഖങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്. ഇതില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഫാറ്റി ലിവറിന്റേത് മാത്രമല്ലെങ്കിലും ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ച് കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതാണ്.

 

 

 

---- facebook comment plugin here -----

Latest