Connect with us

National

തമിഴ്‌നാട് ഗവര്‍ണറെ രാഷ്ട്രപതി ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ഡി എം കെ

കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡി എം കെ. കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു.

ഗവര്‍ണറുടെ ഈ നടപടി ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് ഡി എം കെ വിമര്‍ശിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഗവര്‍റുടെ ഓഫീസിന് അപമാനമാണെന്നും അദ്ദേഹത്തെ രാഷ്ട്രപതി എത്രയും പെട്ടന്ന് തിരിച്ചു വിളിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൊന്‍മുടിയെ മന്ത്രി സഭയില്‍ ഉള്‍പെടുത്താന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യവുമായി ഡി എം കെ രംഗത്തെത്തിയത്.

 

 

---- facebook comment plugin here -----

Latest