IAS Kerala
വിഴിഞ്ഞം പോര്‍ട്ട് എം ഡിയായി ദിവ്യ എസ് അയ്യരെ നിയമിച്ചു
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്കും മാറ്റം.
തിരുവനന്തപുരം | വിഴിഞ്ഞം പോര്‍ട്ട് എം ഡിയായി പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് എം ഡിയെ മാറ്റുന്നത്. നിലവിലെ എം ഡി അദീല അബ്ദുല്ലയ്ക്കു പകരമാണ് നിയമനം. വകുപ്പുകളുടെ ആധിക്യമുള്ളതിനാല്‍ എം ഡി ചുമതലയില്‍ നിന്നു മാറ്റണമെന്നു അദീല സര്‍ക്കാറിനോട് അപേക്ഷിച്ചിരുന്നു എന്നാണു സൂചന.
ആറു ജില്ലകളിലെ കലക്ടര്‍മാരെ മാറ്റിയിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്കാണ് മാറ്റം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാക്കി.
ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. സ്‌നേഹജ് കുമാറാണു കോഴിക്കോട് കലക്ടര്‍. എല്‍ ദേവിദാസ് കൊല്ലം, വി ആര്‍ വിനോദ് മലപ്പുറം, അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ എന്നിവരും പുതിയ കലക്ടര്‍മാരാവും.


