Connect with us

Kerala

ഭാരതപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു

പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായി തിരച്ചിൽ നടത്തുകയായിരുന്നു.

Published

|

Last Updated

പട്ടാമ്പി | ഭാരതപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. രാമകൃഷ്ണൻ എന്നയാളാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ നിന്ന് കര കയറിയയുടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായി തിരച്ചിൽ നടത്തുകയായിരുന്നു. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഒഴുക്കിൽപെട്ട് കാണാതായത്. ഈ യുവാവിനെ കണ്ടെത്താനുമായിട്ടില്ല.

Latest