Connect with us

pantheerankave uapa case

പന്തീരാങ്കാവ് ഏരിയാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജില്ലാ സെക്രട്ടറി പി മോഹനന്‍

പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ച് പാര്‍ട്ടി മുന്നോട്ട് പോയി എന്നതായിരുന്നു കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം

Published

|

Last Updated

കോഴിക്കോട് | പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയ വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും സി പി എമ്മില്‍ പ്രവര്‍ത്തക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന പാര്‍ട്ടി നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എല്ലാ കാലത്തും ഒരേ നിലപാടാണ്. പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ച് പാര്‍ട്ടി മുന്നോട്ട് പോയി എന്നതായിരുന്നു കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. അലനും താഹയും പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ച് ഉള്‍പ്പെടുന്നത് ഈ ഏരിയാ കമ്മിറ്റിയിലാണ്.

Latest