Connect with us

Kerala

നഗരാസൂത്രണം ചര്‍ച്ച ചെയ്ത് 'ഒത്തിരിപ്പ് - 22'

മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയിലായിരുന്നു പരിപാടി

Published

|

Last Updated

നോളജ് സിറ്റി ‌ ‌| ആധുനിക കാലത്തെ നഗരങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ച ചെയ്ത് ‘ഒത്തിരിപ്പ് – 22’. മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ പ്രാസ്ഥാനിക സംഘടനാ സംസ്ഥാന കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച സംഗമത്തിലാണ് ആധുനിക കാലത്തെ നഗരങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് ചര്‍ച്ച നടത്തിയത്.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീഹ് തങ്ങള്‍ നഗറില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദു റഹ്മാന്‍ ഫൈസി മാരായമംഗലം, സയ്യിദ് ത്വാഹ സഖാഫി, മജീദ് കക്കാട്, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, കെ വൈ നിസാമുദ്ധീന്‍ ഫാളിലി കാമില്‍ സഖാഫി, അഡ്വ. തന്‍വീര്‍ ഉമര്‍ സംബന്ധിച്ചു.