Connect with us

ACTRESS ATTACK CASE

ദിലീപിന്റെ സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ചോദ്യം ചെയ്യുക സിനിമാ മേഖലയിലുള്ളവരെ

Published

|

Last Updated

കൊച്ചി | നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചതിന് പിന്നാലെ എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഭാര്യ കാവ്യ മാധവനും സിനിമാ മേഖലയിലെ സുഹൃത്തുക്കളെയുമാണ് ചോദ്യം ചെയ്യുക.

തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിച്ചതോടെ ചോദ്യം ചെയ്യേണ്ടവരുടെ വലിയ പട്ടിക തന്നെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഒന്നരമാസത്തിനുള്ളില്‍ 30 ശതമാനത്തോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് തീര്‍ക്കേണ്ടതുമുണ്ട്.

തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസില്‍ ഏറെ നിര്‍ണായകമാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസില്‍ വിചാരണ അടക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വിചാരണ കോടതിയില്‍ വാദം തുടരുകയുമാണ്.

 

Latest