Connect with us

Eduline

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ എം ടെക്

അഞ്ച് സെമസ്റ്ററുകളാണ് കോഴ്‌സിനുള്ളത്.

Published

|

Last Updated

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പിത സർവകലാശാലയായ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ (ഡി ഐ എ ടി) 2026 അക്കാദമിക് വർഷത്തെ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനീയറിംഗ് (മോഡൽ ബേസ്ഡ് സിസ്റ്റംസ് എൻജിനീയറിംഗ്, റഡാർ സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ്) പ്രധാന വിഷയമായിവരുന്ന കോഴ്സിൽ വർക്കിംഗ് പ്രൊഫഷനലുകൾക്കാണ് അവസരം. അഞ്ച് സെമസ്റ്ററുകളാണ് കോഴ്‌സിനുള്ളത്.

യോഗ്യത

ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിംഗ്/കന്പ്യൂട്ടർ സയൻസ്/കന്പ്യൂട്ടർ എൻജിനീയറിംഗ്/ മെക്കാട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷനിൽ ബി ഇ/ ബി ടെക് അല്ലെങ്കിൽ ഫിസിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ/കന്പ്യൂട്ടർ സയൻസിൽ എം എസ്‌സി, റഡാർ സിസ്റ്റംസ് ഡെവലപ്‌മെന്റ് അല്ലെങ്കിൽ തത്തുല്യ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാകും തിര ഞ്ഞെടുക്കുക. അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കും. 30ന് ഓൺലൈനായി അഭിമുഖം നടത്തും.

ക്ലാസ്സുകൾ സെപ്തംബർ 21 ന് ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ചയുമായിഹൈബ്രിഡ് രീതിയിലാണ് ക്ലാസ്സുകൾ നടത്തുക. കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും ചേർന്നാൽ മാത്രമേ കോഴ്‌സ് ആരംഭിക്കൂ.
എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ, മറ്റുള്ളവർക്ക് 1,000 രൂപ. സ്റ്റേറ്റ് ബേങ്ക് കളക്ട് വഴി ഫീസ് അടയ്ക്കണം.

അപേക്ഷ

ഗൂഗ്ൾ ഫോം വഴി അപേക്ഷിക്കണം, കോപ്പികൾ mtech_admissions@diat.ac.in എന്ന ഇ-മെയിലിലേക്കും അയക്കണം. തൊഴിലുടമയിൽ നിന്നുള്ള എൻ ഒ സിയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അവസാന തീയതി ഈ മാസം 23.

വിവരങ്ങൾക്ക് www. diat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

---- facebook comment plugin here -----