Eduline
കണ്ണൂർ സർവകലാശാല; പുതിയ പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിശദവിവരങ്ങൾക്ക് 0497-2766388, 0497-2715227 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയൊ pgdoa@kannuruniv.ac.in എന്ന ഇ മെയിലിലൂടെയൊ ബന്ധപ്പെടാം.
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ച ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിലെ എം കോം ലോജിസ്റ്റിക്സി ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (15 സീറ്റുകൾ), ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ എം എസ്‌സി ഡാറ്റാ സയൻസ് (20 സീറ്റുകള്) എന്നീ കോഴ്‌സുകളിലേക്ക് യോഗ്യരായ വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി ഓൺലൈനായി ഈ മാസം 29 വരെ അപേക്ഷിക്കാം.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നേരത്തേ അലോട്ട്‌മെന്റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്‌മെന്റിൽ നിന്ന് പുറത്തായവർ എന്നിവരുൾപ്പെടെ) അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷന് ഫീസ് ഒടുക്കേണ്ടതാണ്.
കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും ഇതുവരെ അലോട്ട്‌മെന്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാതെ തന്നെ ഓപ്ഷനുകൾ ഉൾപ്പെടുത്തി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകൾ ആരും തന്നെ കോളജിൽ നേരിട്ട് ഹാജരാക്കുകയോ ഇ മെയിലിൽ അയക്കുകയോ ചെയ്യേണ്ടതില്ല.
റാങ്ക് ലിസ്റ്റ് ഈ മാസം 31ന് വൈകിട്ട് മൂന്നിന് മുന്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യരായ വിദ്യാർഥികളെ കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടും.
പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സെപ്തംബർ ഒന്നിന് ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടി സി വാങ്ങേണ്ടതുള്ളൂ.
വിശദവിവരങ്ങൾക്ക് 0497-2766388, 0497-2715227 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയൊ pgdoa@kannuruniv.ac.in എന്ന ഇ മെയിലിലൂടെയൊ ബന്ധപ്പെടാം.
Content Highlights:
Kannur University has invited online applications for newly launched PG courses for the 2026-27 academic year. Candidates can apply through the single-window system until August 29. The rank list will be published on August 31, and selected students must complete admissions on September 1.




