Connect with us

International

ഇറാനെ തകര്‍ക്കാന്‍ സാമ്പത്തിക ഉപരോധ ഭീഷണിയുമായി യു എസ്; വിമര്‍ശിച്ച് ചൈന

അധിക ഉപരോധങ്ങള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രതിബന്ധമാകുമെന്ന് ചൈന.

Published

|

Last Updated

വാഷിങ്ടണ്‍/തെഹ്‌റാന്‍ | ഇറാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക. നീക്കത്തില്‍ പങ്കുചേരാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആഹ്വാനം ചെയ്തു.

എന്നാല്‍, ഇറാനെതിരെ യു എസ് പ്രസിഡന്റ് നടത്തുന്ന ‘സാമ്പത്തിക ഡി-ഡേ’ (നിര്‍ണായക സാമ്പത്തിക നടപടി) നീക്കത്തെ ചൈന വിമര്‍ശിച്ചു. അധിക ഉപരോധങ്ങള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രതിബന്ധമാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന യു എസ് ഭീഷണിയെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. നിര്‍ദിഷ്ട നടപടികള്‍ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അവര്‍ ആരോപിച്ചു. പുനരാരംഭിച്ച നാവിക ഉപരോധം നടപ്പിലാക്കുന്നതിനിടെ, ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പോവുകയോ അവിടെ നിന്ന് വരികയോ ചെയ്ത 67 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിടുകയും, മൂന്നെണ്ണത്തെ പ്രവര്‍ത്തനരഹിതമാക്കുകയും, രണ്ടെണ്ണത്തില്‍ പരിശോധന നടത്തുകയും ചെയ്തതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

Content Highlights: The United States has threatened Iran with unprecedented economic sanctions aimed at crippling its economy and isolating Tehran globally. China sharply criticized the US move, stating that economic pressure and unilateral sanctions will not resolve Middle East conflicts. Beijing urged all parties to seek diplomatic solutions.