Eduline
പ്ലസ്ടുക്കാർക്ക് ജർമൻ ഭാഷ പഠിക്കാം
30 സീറ്റുകളിലേക്കാണ് പ്രവേശനം
കേരള സർവകലാശാലയിലെ ജർമൻ പഠന വിഭാഗം നടത്തുന്ന ജർമൻ എ2 (Deutsch A2) ഹ്രസ്വകാല കോഴ്സിന്റെ ആഗസ്റ്റ് അഡ്മിഷന് അപേക്ഷിക്കാം. 30 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ട് മുതൽ മൂന്ന് മാസം വരെയാണ് കോഴ്സ് കാലാവധി.
യോഗ്യത
- പ്ലസ്ടു, ജർമൻ എ വൺ/തത്തുല്യം.
- കോഴ്‌സ് ഫീസ്: 9,000 രൂപ.
- തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ ഒന്പത് വരെയാണ് ക്ലാസ്സ്.
- അപേക്ഷാ ഫീസ്: 105 രൂപ, രജിസ്‌ട്രേഷൻ ഫീസ്: 105 രൂപ, (ഫീസ് യൂനിവേഴ്സിറ്റി ക്യാഷ് കൗണ്ടറിലോ ഓൺലൈൻ മുഖേനയോ അടയ്ക്കാം).
അപേക്ഷ
അപേക്ഷാഫോം സർവകലാശാല ജർമൻ വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ (keralauniversity.ac.in/german) നിന്ന് ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകൾ പാളയം ക്യാമ്പസിലെ സെനറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ജർമൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 31ന് വൈകിട്ട് നാല് വരെ. വിശദവിവരങ്ങൾക്ക് www. keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights:
Kerala University German Department invites applications for the German A2 short-term course. Candidates with Plus Two and German A1 qualification can apply before August 31. The course fee is 9000 rupees for 30 seats. Classes run Monday through Friday from 7:30 AM to 9 AM.




