Connect with us

Educational News

ഡൽഹി സർവകലാശാല: പി ജി, ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്ത്

വിവിധ പി ജി പ്രോഗ്രാമുകളിലായി ഒന്നാം റൗണ്ടിൽ 11,548 സീറ്റുകളാണ് സർവകലാശാല അനുവദിച്ചിരിക്കുന്നത്.

Published

|

Last Updated

ൽഹി സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ആദ്യ മെറിറ്റ് ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി എസ് എ എസ്) വഴി രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് തങ്ങളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലിലൂടെ സീറ്റ് അലോട്ട്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

വിവിധ പി ജി പ്രോഗ്രാമുകളിലായി ഒന്നാം റൗണ്ടിൽ 11,548 സീറ്റുകളാണ് സർവകലാശാല അനുവദിച്ചിരിക്കുന്നത്. ആദ്യ ലിസ്റ്റിൽ ഇടംപിടിച്ച വിദ്യാർഥികൾ തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുന്നതിനായി നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. വിവരങ്ങൾക്ക് ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക പി ജി പ്രവേശന വെബ്സൈറ്റ് pgadmission.uod.ac.in സന്ദർശിക്കുക.

74 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ റൗണ്ട് അലോക്കേഷനാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ജനറൽ, എസ് സി, എസ് ടി, ഒ ബിസി-എൻ സി എൽ, ഇ ഡബ്ല്യു എസ്, പി ഡബ്ല്യു ബി ഡി, കെ എം, എസ് ജി സി, അനാഥ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും അലോട്ട്‌മെന്റ് ഇതിൽ ഉൾപ്പെടുന്നു. സർവകലാശാല നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും അതത് കോഴ്സുകളുടെ കട്ട്-ഓഫ് മാർക്കുകളും കൃത്യമായി പാലിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

വിദ്യാർഥികൾക്ക് കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാൻ പ്രവേശന കലൻഡർ സർവകലാശാല കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

  • രണ്ടാം മെറിറ്റ് ലിസ്റ്റ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും
  • 24 വരെ സീറ്റ് സ്വീകരിക്കാം.
  • 25ന് രേഖാ പരിശോധന നടത്തും.
  • 27 വരെ ഫീസടയ്ക്കാം

എം എ മ്യൂസിക്, എം പി എഡ് (MPEd), ബി പി എഡ് (BPEd), എം എഫ് എ (MFA) തുടങ്ങിയ പ്രകടനാധിഷ്ഠിത കോഴ്സുകളിലേക്കുള്ള അലോട്ട്‌മെന്റും, സി ഡബ്ല്യു (C W), സ്പോർട്‌സ് കോട്ട പ്രവേശനങ്ങളും മൂന്നാം റൗണ്ടിൽ മാത്രമായിരിക്കും പൂർത്തിയാകുക. സി യു ഇ ടി പി ജി പരീക്ഷയിൽ യോഗ്യത നേടി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം.

Content Highlights:
Delhi University has officially released the first merit list for postgraduate admissions through the CSAS portal, allotting 11,548 seats in the first round. Candidates can verify their status at pgadmission.uod.ac.in. The second merit list is scheduled to be published on June 22.