Connect with us

First Gear

ഡല്‍ഹി രാജ്യത്തിന്റെ ഇവി തലസ്ഥാനമായി മാറി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഡല്‍ഹി മാറി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇലക്ട്രിക് വാഹന പോളിസി ആരംഭിച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ ഡല്‍ഹി രാജ്യത്തിന്റെ ഇവി തലസ്ഥാനമായി മാറിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാഹനവില്‍പ്പനയില്‍ ഇവികളുടെ വിഹിതം 2019-20 ലെ 1.2 ശതമാനത്തില്‍നിന്ന് ഫെബ്രുവരിയില്‍ 10 ശതമാനമായി ഉയര്‍ന്നു. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഡല്‍ഹി മാറി.

യു.കെ, ഫ്രാന്‍സ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതത്തേക്കാള്‍ കൂടുതലാണ് രാജ്യത്തുള്ളതെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഇലക്ട്രിക് വാഹന വില്‍പന വര്‍ധിക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ഡ്രൈവര്‍മാര്‍ക്കായി 33 ശതമാനം സംവരണത്തോടെ 4200ല്‍ അധികം ഇ-ഓട്ടോകള്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 5,000 ഇ-ഓട്ടോ പെര്‍മിറ്റുകള്‍ നല്‍കുമെന്നും ഇതുവഴി 5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.

25000 ഇ-ഓട്ടോകള്‍ക്ക് മുകളില്‍ 2500 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും. 2047ഓടു കൂടി നഗരത്തിലെ വായുവും വെള്ളവും ശുദ്ധമാക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പദ്ധതി. നഗരത്തിലെ 600ല്‍ അധികം തടാകങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള 750 കോടി രൂപയുടെ പദ്ധതിയിലൂടെ ആറായിരത്തിലധികം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

 

Latest