Connect with us

Kerala

ഏഴ് മാസം മുമ്പ് മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിനെ ഗോവയിൽ കണ്ടെത്തി

മരിച്ചെന്ന് കരുതി മറ്റൊരു യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചിരുന്നു

Published

|

Last Updated

കോഴിക്കോട് |  കഴിഞ്ഞ ജൂണിൽ മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിനെ ഗോവയിൽ കണ്ടെത്തി. നേരത്തെ, വാടിക്കൽ ബീച്ചിൽ നിന്ന് കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം ദീപകിൻ്റെതെന്ന് കരുതികുടുംബം ഏറ്റുവാങ്ങി  സംസ്കരിച്ചിരുന്നു. പിന്നീട്, ഡി എൻ എ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹം ദീപകിൻ്റെത് അല്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാണാതായ പന്തീരിക്കര സ്വദേശി ഇർശാദിൻ്റെതാണെന്നും വ്യക്തമായിരുന്നു. ഇർശാദിൻ്റെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റുകലും നടന്നിരുന്നു.

ജോലിക്ക് പോയ ദീപകിനെ കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് കാണാതായത്.  ഇതേ തുടർന്ന് ജൂൺ 19ന ്കുടുംബം പോലീസിനെ സമീപിച്ചിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.

ഈ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ദീപകിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, ദീപക് ഗോവയിലുണ്ടെന്ന തരത്തിൽ ജില്ലാ ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. തുടർന്ന്, ഗോവ പോലീസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ദീപകിനെ കണ്ടെത്താൻ സഹായിച്ചത്.

ഗോവ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച ദീപകിനെ നാട്ടിലെത്തിക്കാനായി പോലീസ് പനാജിയിലേക്ക് പുറപ്പെടും. ഇതോടെ, കഴിഞ്ഞ ഏഴ് മാസമായി ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണം വിജയകരമായി അവസാനിച്ചിരിക്കുകയാണ്. ദുരൂഹതകൾ ഏറെ നിറഞ്ഞ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ ദീപകിനെ കണ്ടെത്തിയതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

 

---- facebook comment plugin here -----

Latest