Kerala
തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു
കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, സലാം തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയത്.
കൊച്ചി|തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, സലാം തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടികൂടിയതില്‍ അധികവും ചിക്കന്‍, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡില്‍സ് എന്നിവയാണ്.
ഇന്‍ഫോപാര്‍ക്ക്, കളക്ടറേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ചയും പരിശോധന നടത്തിയിരുന്നു. പിന്നാലെ കൂടുതല്‍ ഹോട്ടലുകളെക്കുറിച്ച് നഗരസഭക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.







