Connect with us

Saudi Arabia

ദമാം നവോദയ ലിറ്റ് ഫെസ്റ്റ് ജൂണ്‍ 4, 5 തിയ്യതികളില്‍

വിവിധ വിഷയങ്ങളില്‍ ആഴമുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. ഓപ്പണ്‍ ചിത്രകലാ പ്രദര്‍ശനം. 1000-ത്തിലധികം പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കും.

Published

|

Last Updated

ദമാം | നവോദയ സാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവോദയ ലിറ്റ് ഫെസ്റ്റ് 2026 ജൂണ്‍ 4, 5 തീയതികളില്‍ ദമാമില്‍ സംഘടിപ്പിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ആഴമുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. 25-ലധികം ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ചിത്രകലാ പ്രദര്‍ശനം. 1000-ത്തിലധികം പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേരളത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിന്നുള്ള സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ലിറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി 2024-25 കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച മികച്ച നോവലിന് അവാര്‍ഡ് നല്‍കും. കേരളത്തിലെ വിദഗ്ധരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുക്കുക. അവാര്‍ഡായി 25,000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ നല്‍കും. ലിറ്റ് ഫെസ്റ്റിന്റെ പ്രധാന വേദിയില്‍ വെച്ചായിരിക്കും അവാര്‍ഡ് വിതരണം. ഇന്ത്യക്ക് പുറത്തു താമസിക്കുന്ന മലയാളി എഴുത്തുകാരുടെ നോവലുകളാണ് അവാര്‍ഡിന് പരിഗണിക്കുക. 2024 അല്ലെങ്കില്‍ 2025-ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലികമായ മലയാളം കൃതികളാണ് പരിഗണിക്കുക. വിവര്‍ത്തനങ്ങളും അനുകരണങ്ങളും അവാര്‍ഡിന് പരിഗണിക്കുകയില്ല. അപേക്ഷകന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഒരാള്‍ക്ക് ഒരു നോവല്‍ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ.

നോവലിന്റെ മൂന്ന് അച്ചടിച്ച പകര്‍പ്പുകള്‍, പുസ്തക രചയിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കൃതിയുടെ പേര് എന്നിവ ചേര്‍ത്ത അപേക്ഷയോടൊപ്പം പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയും ചേര്‍ത്ത് ഏപ്രില്‍ 23, 2026 ന് മുമ്പായി മോഹനന്‍ വെള്ളിനേഴി, 119/2, ടകഞഞഅ 24അ, അജന്ത നഗര്‍, സുന്ദരയ്യര്‍ റോഡ്, ഒറ്റപ്പാലം, പാലക്കാട് 679101 എന്ന വിലാസത്തില്‍ അയക്കണം. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍: ഇന്ത്യ +91 80893 27008. സഊദി: +966 535 671 380, +966 595 825 865. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. നിശ്ചയിച്ച തിയതി കഴിഞ്ഞു ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കില്ല.

സഊദി അറബ്യയില്‍ താമസക്കാരായ കുട്ടികള്‍ക്കായി പ്രത്യേക സാഹിത്യ അവാര്‍ഡും ലിറ്റ് ഫെസ്റ്റ് 2.0-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ളതോ അല്ലെങ്കില്‍ ഈ കാലയളവില്‍ രചിച്ചതോ ആയ ഒരു കവിതക്കാണ് അവാര്‍ഡ് നല്‍കുക. വിജയികള്‍ക്ക് നവോദയയുടെ ഫലകവും പ്രശസ്തിപത്രവും നല്‍കും. ഒരു കുട്ടിയില്‍ നിന്ന് ഒരു കവിത മാത്രമാണ് സ്വീകരിക്കുക. വിഷയ പരിമിതിയോ ദൈര്‍ഘ്യ പരിമിതിയോ ഇല്ല. 12 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ കവിതകള്‍ സ്വീകരിക്കും. രചയിതാവിന്റെ വിവരങ്ങളും സഊദിയില്‍ താമസിക്കുന്നതിന്റെ തെളിവും ചേര്‍ക്കണം. വിവര്‍ത്തനങ്ങള്‍/അനുകരണങ്ങള്‍ പരിഗണിക്കില്ല. അവസാന തീയതി: ഏപ്രില്‍ 23, 2026. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വൈകിയെത്തുന്ന എന്‍ട്രികള്‍ പരിഗണിക്കില്ല. എന്‍ട്രികള്‍ അയക്കേണ്ട ഇമെയില്‍: nlfdmm2026@gmail.com. ഫോണ്‍: +966 535 671 380, +966 595 825 865.

വാര്‍ത്താ സമ്മേളനത്തില്‍ നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, ഉമേഷ് കളരിക്കല്‍, നൗഫല്‍ വെളിയംകോട്, കുടുംബ വേദി കേന്ദ്ര ട്രഷറര്‍ അനു രാജേഷ്, നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ആര്‍ ഷഹിന പങ്കെടുത്തു.

 

---- facebook comment plugin here -----

Latest