Connect with us

rape case

ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി മരിച്ച നിലയില്‍

വീടിന് സമീപം വെളിക്കിരിക്കാന്‍ പോയ സമയത്താണ് 15കാരിയെ യുവാവ് ബലാത്സംഗം ചെയ്തത്.

Published

|

Last Updated

ഫത്തേപൂര്‍ | ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന്റെ പിറ്റേന്നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു.

വീടിന് സമീപം വെളിക്കിരിക്കാന്‍ പോയ സമയത്താണ് 15കാരിയെ യുവാവ് ബലാത്സംഗം ചെയ്തത്. വനമ്പ്രദേശത്തായിരുന്നു വീട്. രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വനത്തില്‍ ബോധരഹിതയായി കാണുകയായിരുന്നു.

കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പോലീസുകാരനും ബലാത്സംഗം ചെയ്ത സംഭവവും യു പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.