Connect with us

Hurricane kasarkode

കാസര്‍കോട് മാന്യയില്‍  ചുഴലിക്കാറ്റ്

അഞ്ച് വീടുകള്‍ തകര്‍ന്നു; വ്യാപക കൃഷി നാശം

Published

|

Last Updated

കാസര്‍കോട് | ജില്ലയിലെ മന്യയിയില്‍ മിന്നല്‍ ചുഴലിക്കാറ്റ്. ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ മരങ്ങളും മറ്റും കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. നിരവധി വന്‍ മരങ്ങളും വൈദ്യുതി തൂണികളും മറിഞ്ഞുവീണു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വ്യാപകമായ കൃഷ്‌നാശമുണ്ടായി. നൂറ്കണക്കിന് കവുങ്ങുകളും വാഴകളും നിലംപൊത്തിയതായാണ് വിവരം.

ഇന്നലെ രാത്രി തൃശൂരിലുണ്ടായ ചുഴലിക്കാറ്റിലും വ്യാപക കൃഷി നാശമുണ്ടായിരുന്നു. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലും വീടുകളുടെ ട്രസ് ഷീറ്റുകള്‍ മറിഞ്ഞുവീണു. ക്ഷേത്രത്തിലെ ആല്‍ ഉള്‍പ്പെടെ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു. കുലച്ച വാഴകളും നിലംപൊത്തി.

 

 

Latest