Kerala
ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിനെതിരെ സി പി എം
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി
തിരുവനന്തപുരം | വിവാദ ചിത്രം ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. ചിത്രം സംപ്രേഷണം ചെയ്യുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി.
ദൂരദര്‍ശന്‍ പിന്മാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ചിത്രം കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സി പി എം വിമര്‍ശിച്ചു.
.







