Connect with us

cpi

സി പി ഐ സംസ്ഥാന സെക്രട്ടറി: തിരക്കിട്ട പ്രഖ്യാപനത്തിനെതിരെ ഇസ്മായില്‍; അങ്ങനെ പറയില്ലെന്നു ബിനോയ്

പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ഇസ്മായില്‍

Published

|

Last Updated

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കെ ഇ ഇസ്മയില്‍ അങ്ങനെ പറഞ്ഞു കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്നു ബിനോയ് വിശ്വം പ്രതികരിച്ചു. അത്രയും അനുഭവസമ്പത്തുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടനാ കാര്യങ്ങള്‍ എവിടെ പറയണമെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

Latest