Kerala
എ ഡി ജി പിയെ ഉടന്‍ മാറ്റണമെന്ന് ആവര്‍ത്തിച്ച് സി പി ഐ; അന്വേഷണ റിപോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എ കെ ജി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആരോപണങ്ങള്‍ നേരിടുന്ന എ ഡി ജി പി. അജിത്ത് കുമാറിനെ തത് സ്ഥാനത്തു നിന്ന് മാറ്റാതെ പറ്റില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം.
നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് എ ഡി ജി പിയെ മാറ്റണം. എന്നാല്‍, അജിത്ത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. റിപോര്‍ട്ട് വന്നിട്ട് തീരുമാനിക്കാമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എ ഡി ജി പി വിഷയത്തില്‍ നാളെയാണ് ഡി ജി പി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന ദിവസം.