Connect with us

Kerala

സംസ്ഥാനത്ത് 1494 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്കയാകുന്നു. ഇന്ന് സംസ്ഥാനത്ത് 1494 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബിഎ 4 നാലുപേര്‍ക്കും ബിഎ 5 എട്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയില്‍ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്. രോഗബാധിതരായ 12 പേരും ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരും. സംസ്ഥാനത്തെ പ്രതിദിന രോഗബാധാ നിരക്ക് 100ന് മുകളില്‍ തുടരുകയാണ്. ഇന്നലെ 107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിലും മഹാരാഷ്ട്രയിലും തന്നെയാണ് ഇപ്പോഴും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കൂടി.അതേസമയം മറ്റൊരു തരംഗത്തിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.