Malappuram
കൊവിഡ് വ്യാപനം: സന്തോഷ് ട്രോഫി മാറ്റിവച്ചു
മലപ്പുറം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മാറ്റിവെച്ചു. അടുത്ത മാസം മലപ്പുറത്ത് തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരേയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
കൊവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടായാൽ ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തിയ്യതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കാണികളെ പ്രവേശിപ്പിക്കാതെ ടൂർണമെന്റ് നടത്താൻ സംഘാടകർ ആഗ്രഹം പ്രകടിപ്പിച്ചില്ല.







