National
ഉപ തിരഞ്ഞെടുപ്പ്; മൂന്നിടത്ത് ബി ജെ പിക്ക് ലീഡ്, അന്ധേരി ഈസ്റ്റില്‍ ജയമുറപ്പിച്ച് ശിവസേന
രണ്ടിടത്ത് ആര്‍ ജെ ഡിക്ക് ലീഡ്. അന്ധേരി ഈസ്റ്റില്‍ ശിവസേനാ സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു.
ന്യൂഡല്‍ഹി | രാജ്യത്ത് നിയമസഭാ ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളില്‍ മൂന്നിടത്ത് ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് ആര്‍ ജെ ഡിയും. അന്ധേരി ഈസ്റ്റില്‍ ശിവസേനാ സ്ഥാനാര്‍ഥി വിജയമുറപ്പിച്ചതായാണ് വിവരം.
ആറ് സംസ്ഥാനങ്ങളിലായുള്ള ഏഴ് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡ്, ബിഹാറിലെ മൊകാമ, ഹരിയാനയിലെ ആംപൂര്‍, ഒഡിഷയിലെ ധാംനഗര്‍, ഉത്തര്‍ പ്രദേശിലെ ഗോല ഗോകര്‍നാഥ്, ഗോപാല്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലെ ജനഹിതമാണ് അറിയാനിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.







