Connect with us

Kerala

കോർപറേഷൻ കത്ത് വിവാദം: മേയർക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെന്ന് ഹൈക്കോടതി

ഹർജി വീണ്ടും ഈ മാസം 25ന് പരിഗണിക്കും. 

Published

|

Last Updated

തിരുവനന്തപുരം | കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജിയിൽ കോടതി മേയർക്ക് നോട്ടീസയച്ചു. ഹർജി വീണ്ടും ഈ മാസം 25ന് പരിഗണിക്കും.

മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എൽ ഡി എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Latest