lpg price hike
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചു
രണ്ട് മാസത്തിനിടെ വര്‍ധിപ്പിക്കുന്നത് മൂന്നാം തവണ
കൊച്ചി | ജനത്തിന് ഇരുട്ടടി സമ്മാനിച്ച് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1060 രൂപയായി. രണ്ട് മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടുന്നത് മൂന്നാം തവണയാണ്.
അതേസമയം വാണിജ്യവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചു. 8.50 രൂപയാണ് കുറച്ചത്. 2027 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില.







