International
കാനഡയില്‍ ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലി തര്‍ക്കം; പത്ത് പേരെ കുത്തിക്കൊന്നു
ആക്രമണങ്ങളില്‍ 15പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കാനഡ | കാനഡയില്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. സസ്‌കാച്വാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്പര ഉണ്ടായത്.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ആക്രമണങ്ങളില്‍ 15പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുവാക്കളാണ് സസ്‌കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആക്രമണം നടത്തിയത് . പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു
---- facebook comment plugin here -----