Connect with us

പരീക്ഷാ കണ്‍ട്രോളറെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ താക്കീത് ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വ്യാജമായ പ്രസിദ്ധീകരിച്ചു വിവാദത്തിനു വഴിയൊരുക്കിയതിന്റെ പേരിലാണു നടപടി.
പി എം ആര്‍ഷോയുടെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവി അടക്കമുളളവര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

എന്‍ ഐ സി സോഫ്റ്റ്‌വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

 

വീഡിയോ കാണാം