Connect with us

Kerala

ഗൂഢാലോചന കേസ്; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി | സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. ജോര്‍ജിന് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കുക. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീല്‍ എം എല്‍ എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

 

---- facebook comment plugin here -----

Latest