Connect with us

Rajya Sabha candidate of the Congress

കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി: ഇന്ന് പ്രഖ്യാപനത്തിന് സാധ്യത

അന്തിമ പട്ടിക സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള ഏക രാജ്യസഭ സീറ്റില്‍ ഇന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ സാധ്യത. നിരവധി പേരുകള്‍ ഇതിനം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വന്തം താത്പര്യക്കാര്‍ക്കായി പല നേതാക്കളും ചരടുവലിക്കുന്നുണ്ട്. ഹൈക്കമന്‍ഡും ചില പേരുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ എ കെ ആന്റണി ഒഴിയുന്ന ഒഴിവായതിനാല്‍ ആന്റണിയുട താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കെ പി സി സി അധ്യക്ഷന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. അന്തിമ പട്ടിക ഇന്നുതന്നെ ഹൈക്കമാന്‍ഡിന് കൈമാറാനാണ് ശ്രമം.

ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്‍, കെ സുധാകരന്‍ മുന്നോട്ടുവെച്ച എം ലിജു, കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, ഷമ മുഹമ്മദ്, പത്മജ വേണുഗോപല്‍ തുടങ്ങിയ പേരുകളെല്ലാം പരിഗണനയിലാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസന്‍ കൃഷ്ണന്‍. ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചിരുന്നു. റോബര്‍ട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനാണ് ശ്രീനിവാസന്‍ കൃഷ്ണന്‍. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതല്‍ ശ്രീനിവാസന്‍ കൃഷ്ണന്‍ എ ഐ സി സി ഭാരവാഹിയായി പ്രവര്‍ത്തിക്കുകയാണ്.