Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക സംബന്ധിച്ച തരൂരിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് സമതി

പിസിസികള്‍ക്ക് കൈമാറിയ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിശോധിക്കാമെന്നും സമിതി പ്രതികരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍ പട്ടികക്കെതിരെ സ്ഥാനാര്‍ഥിയായ ശശി തരൂര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് സമതി. വോട്ടര്‍ പട്ടികയില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. പിസിസികള്‍ക്ക് കൈമാറിയ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിശോധിക്കാമെന്നും സമിതി പ്രതികരിച്ചു.

9,000 ലധികമുള്ള വോട്ടര്‍മാരില്‍ 3,200 ഓളം വോട്ടര്‍മാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടര്‍മാര്‍ പരിചിതരാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആകുന്നില്ലെന്നായിരുന്ന തരൂരിന്റെ ആരോപണം. എന്നാല്‍ തരൂരിന്റെ ആരോപണങ്ങളില്‍ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിസിസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാര്‍ഥികള്‍ക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.

 

Latest