Connect with us

National

ഡികെ ശിവകുമാറുമായുള്ള ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും സിദ്ധരാമയ്യ.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവും (എല്‍ഒപി) കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല, തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ ഉള്ള സ്ഥാനങ്ങളൊന്നും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതിനാല്‍ ഞാന്‍ വരുണയില്‍ (അസംബ്ലി മണ്ഡലം) മത്സരിക്കുന്നു. മത്സരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല, എന്നാല്‍ കോലാര്‍ ജനങ്ങള്‍ ഞാന്‍ അവിടെ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ 130ല്‍ അധികം സീറ്റുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.