Connect with us

Idukki

ആഗസ്റ്റ് 19ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ജില്ലയിലെ ഭൂപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഹർത്താൽ.

Published

|

Last Updated

ചെറുതോണി | ആഗസ്റ്റ് 19ന് ഇടുക്കിയിൽ ഹർത്താൽ നടത്തുമെന്ന് ഡി സി സി അറിയിച്ചു. ഈ മാസം 16ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് മാർച്ചും നടത്തും. ചെറുതോണിയിൽ ചേർന്ന ഡി സി സി നേതൃയോഗമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

ജില്ലയിലെ ഭൂപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയവയാണ് ഡി സി സിയുടെ ആവശ്യങ്ങൾ. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകിയെന്നും എൽ ഡി എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്നും ഡി സി സി ഭാരവാഹികൾ പറഞ്ഞു.

മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി, ഡിജിറ്റൽ സർവേയിലൂടെ കർഷകൻ്റെ കൈവശത്തിലുള്ള പട്ടയമില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കുന്നു, പുരാവസ്തു സർവേ, ജില്ലയിലെ പട്ടയ നടപടികൾ പൂർണമായി തടസ്സപ്പെട്ടു തുടങ്ങിയവയും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.