Connect with us

Kozhikode

മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം

മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി അനുമോദന പ്രഭാഷണം നടത്തി.

Published

|

Last Updated

കുന്ദമംഗലം |  കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ പി ടി എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു.

മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി അനുമോദന പ്രഭാഷണം നടത്തി. ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് ഫസല്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. കെ ഹാഷിദ്, കെ അബ്ദുല്‍ ഗഫൂര്‍, അശ്റഫ് കെ.കെ, ശാഫി നിസാമി, ശക്കീര്‍ അരിമ്പ്ര, സി പി ഫസല്‍ അമീന്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി അബ്ദുന്നാസര്‍ സ്വാഗതവും കെ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

 

Latest