Connect with us

Church cemetery was not allowed for burial

യുവാവിന്റെ സംസ്‌കാരത്തിന് പള്ളി സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി

ഇതര മതസ്ഥയെ വിവാഹം കഴിച്ചതിനാണ് വിലക്ക്

Published

|

Last Updated

കൊല്ലം | വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് പള്ളി സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്റെ മൃതദേഹമാണ് അടക്കം ചെയ്യാന്‍ പെന്തക്കോസ്ത് സഭ അധികൃതര്‍ അനുവദിക്കാതിരുന്നത്. മാത്യൂ തോമസ് ഇതര മതവിശ്വാസിയെ വിവാഹം കഴിച്ചെന്ന കാരണത്താലാണ് വിലക്ക്. മാത്യു തോമസ് സഭാവിശ്വാസിയല്ലെന്നാണ് ടി പി എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്.

വര്‍ഷങ്ങളായി ടി പി എം പെന്തക്കോസ്ത് സഭയുടെ വിശ്വാസികളായിരുന്നു മാത്യു തോമസിന്റെ കുടുംബം. ഒപ്പം പഠിച്ച ഹിന്ദുവിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് മാത്യു തോമസ് സഭ്ക്ക് അനഭിമതനായത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാത്യു തോമസ് സഭാ വിശ്വാസിയല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പള്ളിയിലെ ചടങ്ങുകളിലോ പ്രാര്‍ഥനയിലോ പങ്കെടുത്തിരുന്നില്ല. മറ്റ് കുടുംബാംഗങ്ങള്‍ സഭാ വിശ്വാസികളായതിനാല്‍ വീട്ടില്‍ സംസ്‌കാരം നടത്തിയാല്‍ ശുശ്രൂക്ഷ നല്‍കാമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സഭാ നേതൃത്വം അറിയിച്ചു.