Kerala
ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
ചിറ്റൂര്‍ സ്വദേശി സിജു വേണു (19)വിനാണ് മര്‍ദനമേറ്റത്. മദ്യപിച്ച് വാഹനം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പോലീസ്
പാലക്കാട് | അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു. ചിറ്റൂര്‍ സ്വദേശി സിജു വേണു (19)വിനാണ് മര്‍ദനമേറ്റത്. ഈമാസം 24നായിരുന്നു സംഭവം.
മദ്യപിച്ച് വാഹനം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പോലീസ് പറഞ്ഞു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവിന് ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്.
വാഹന ഉടമയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ യുവാവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല.







