Connect with us

Kerala

പയ്യന്നൂരിൽ 13കാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

 കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍  കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്

Published

|

Last Updated

പയ്യന്നൂര്‍ | കണ്ണൂര്‍ പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍  കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.

ദൃശ്യങ്ങളില്‍ നിന്നും ബന്ധുവായ ഒരാളാണ് കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ നാല് മണിയോടെ കാണാതാവുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ കൊണ്ടുപോയെന്ന് കരുതുന്ന യുവാവിന്റെ ഫോണ്‍ നമ്പറും ഉപയോഗിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയ കുടുംബം കഴിഞ്ഞ ആറ് വര്‍ഷമായി പയ്യന്നൂരിലാണ് താമസം.