Idukki
ഫേസ്ബുക്ക് കമൻ്റിന് മർദനമെന്ന് പരാതി; രണ്ട് സി പി എമ്മുകാർ അറസ്റ്റിൽ
സി പി എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.
തൊടുപുഴ | ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിന്റെ പേരില്‍ സി പി എമ്മുകാർ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫിനെയാണ് 25ഓളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരായ സോണി, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സി പി എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. കടയിലേക്ക് ഇരച്ചെത്തിയ സംഘം ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിക്കുയായിരുന്നു. ജോസഫിന്റെ കൈയും കാലും അക്രമികള്‍ തല്ലിയൊടിച്ചു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ജോസഫ് കമന്റ് ചെയ്തിരുന്നു.







