Connect with us

Kerala

വിദ്യാര്‍ഥിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

ഇരുമ്പിളിയം ജി എച്ച് എസ് എസിലെ വിദ്യാര്‍ഥി റാഷീദിനാണ് പരിക്കേറ്റത്

Published

|

Last Updated

മലപ്പുറം | വളാഞ്ചേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഇരുമ്പിളിയം ജി എച്ച് എസ് എസിലെ വിദ്യാര്‍ഥി റാഷീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് പത്തോളം വരുന്ന സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വീട്ടില്‍ നിന്ന് വിളിച്ച് ഇറക്കി റാഷിദിനെ മര്‍ദ്ദിച്ചത്.

ഇരുമ്പ് വടി ഉള്‍പ്പടെ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് കണ്ണിന് അടക്കം പരിക്കേറ്റു. തുടര്‍ന്ന് റാഷീദിനെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെത്തി പോലീസ് റാഷിദിന്റെ മൊഴിയെടുത്തു.

രാത്രി 11 മണിയോട് കൂടിയാണ് റാഷിദിനെ സഹപാഠികളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. അതിനുശേഷം മര്‍ദിക്കുകയായിരുന്നു. എന്തിനാണ് തന്നെ മര്‍ദിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നാണ് റാഷിദ് പറയുന്നത്. വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ ചില തര്‍ക്കം ഉണ്ടായിരുന്നതായും ആ തര്‍ക്കത്തിന്റെ ഭാഗമായാണ് സംഘം എത്തി മര്‍ദിച്ചതെന്നുമാണ് പോലീസ് പറയുന്നത്. 12 മണിയോടെയാണ് പരിക്കേറ്റ നിലയില്‍ റാഷിദ് വീട്ടില്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest