Connect with us

Kerala

കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി

രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ക്കും ജില്ലാ പ്രസിഡന്റിനുമെതിരെ കേസ്

Published

|

Last Updated

കൊല്ലം | കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. കെ എസ് യു ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ക്കും ഒരു ജില്ലാ നേതാവിനുമെതിരെ കൊല്ലം ഇരവിപുരം പോലീസ് കേസെടുത്തു.

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു സ്ത്രീ തനിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രതികള്‍ ചേര്‍ന്ന് പ്രചരിപ്പിച്ചുവെന്നാണ് ആഷിഖിന്റെ പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും രണ്ടാം പ്രതി യദു കൃഷ്ണന്‍ പറഞ്ഞു.

Latest