Kerala
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം; ചട്ടം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്
ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അടുത്ത ദിവസം മുതല്‍ കിട്ടാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം നഷ്ടപരിഹാരം നല്‍കണം.

തിരുവനന്തപുരം | തൊഴിലുറപ്പ് വേതനം വൈകുന്ന സ്ഥിതിയുണ്ടാകരുതെന്ന് തദ്ദേശ വകുപ്പ് മന്ത്രി മന്ത്രി എം ബി രാജേഷ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അടുത്ത ദിവസം മുതല്‍ കിട്ടാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം തൊഴിലാളിയുടെ അക്കൗണ്ടില്‍ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
---- facebook comment plugin here -----