Connect with us

Ongoing News

എന്തിലും കമ്മീഷന്‍; കേരളവും കേന്ദ്രവും അനിയന്‍ ബാവയും ചേട്ടന്‍ ബാവയുമെന്ന് സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍ | കേരളവും കേന്ദ്രവും അനിയന്‍ ബാവ, ചേട്ടന്‍ ബാവ പോലെയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയില്‍, ജലപാത തുടങ്ങിയവയെല്ലാം കമ്മീഷന്‍ അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. കേരളത്തിലേത് കമ്മീഷന്‍ സര്‍ക്കാറാണെന്നും എന്ത് നിര്‍മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുകയാണെന്നും കെ പി സി സി അധ്യക്ഷന്‍ ആരോപിച്ചു.

യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബി ജെ പി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുകയാണ്. കേരളത്തിലും അതുതന്നെയാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.