Connect with us

First Gear

ഉടന്‍ വരുന്നു; നിഞ്ച ഇസെഡ് എക്‌സ്4ആര്‍ ബൈക്കുമായി കവസാക്കി

ബൈക്ക് കംപ്ലീറ്റ്‌ലി ബിള്‍ഡ് യൂണിറ്റ് ആയിട്ടായിരിക്കും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് കവസാക്കി. കവസാക്കി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ബൈക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പോടെ കവസാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ടീസറാണ് ബൈക്കിന്റെ അവതരണം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നത്. ഈ ടീസറില്‍ ഏത് ബൈക്കാണ് കമ്പനി അവതരിപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇത് കവസാക്കി നിഞ്ച ഇസെഡ് എക്‌സ്4ആര്‍ തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

കവസാക്കി നിഞ്ച ഇസെഡ് എക്‌സ്4ആര്‍ മോട്ടോര്‍സൈക്കിള്‍ ഈയടുത്താണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളിലാണ് കവസാക്കി നിഞ്ച ഇസെഡ് എക്‌സ്4ആര്‍ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്, എസ്ഇ, ആര്‍ആര്‍ എന്നിവയാണ് ഈ വേരിയന്റുകള്‍.

ഇന്ത്യന്‍ വിപണിയില്‍, ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് ട്രിം മാത്രമേ അവതരിപ്പിക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 7.5 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായിട്ടായിരിക്കും ഈ ബൈക്ക് എത്തുക. ബൈക്ക് കംപ്ലീറ്റ്‌ലി ബിള്‍ഡ് യൂണിറ്റ് ആയിട്ടായിരിക്കും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക. അതുകൊണ്ടാണ് കവസാക്കി നിഞ്ച ഇസെഡ് എക്‌സ്4ആര്‍ ബൈക്കിന് ഇത്രയും വില വരാനുള്ള കാരണവും.

കവസാക്കി നിഞ്ച ഇസെഡ് എക്‌സ്4ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത് 399 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 80 എച്ച്പി പവറും 39 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.