Kerala
പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്.
പാലക്കാട്| ചിറ്റൂര്‍ പുഴയില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. അട്ടപ്പാടി ശിരുവാണി പുഴയിലെ ചിറ്റൂര്‍ ഭാഗത്താണ് അപകടമുണ്ടായത്.
വളാഞ്ചേരി മജ് ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. പഠന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയിലെത്തിയത്.
എന്നാല്‍ കുളിക്കുന്നതിനിടെ അമീന്‍ വെള്ളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് അധ്യാപകര്‍ പറഞ്ഞു. മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----