Connect with us

Kerala

കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

പ്രതി ജുനൈദ് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായാണ് പോലീസിനു ലഭിച്ച വിവരം.

Published

|

Last Updated

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി ജുനൈദ് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായാണ് പോലീസിനു ലഭിച്ച വിവരം.

പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കില്‍ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കുണ്ടുതോടാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തൊട്ടില്‍പ്പാലം എസ് ഐ. സി വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.