Connect with us

Health

ഹൃദയാരോഗ്യത്തിന് തേങ്ങാപ്പാല്‍

തേങ്ങാപ്പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Published

|

Last Updated

നാളികേരത്തിന്റെ വൈവിധ്യമാര്‍ന്നതും പോഷക സമ്പുഷ്ടവുമായ ഒരു ഉപോല്‍പ്പന്നമാണ് തേങ്ങാപ്പാലെന്ന് നമുക്കറിയാം.മൃഗങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഒട്ടും ഉപയോഗിക്കാത്ത ആളുകള്‍ക്ക് പാലിനു പകരം ഉള്ള ഒരു ബദല്‍ ഉല്‍പ്പന്നം കൂടിയാണ് ഇത്.തേങ്ങാപ്പാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

അരച്ച തേങ്ങയോടൊപ്പം വെള്ളവും രുചിക്കായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത്എളുപ്പത്തില്‍ തേങ്ങാപ്പാല്‍ വീട്ടിലുണ്ടാക്കാം എന്ന് നമുക്കറിയാം. ഇത് ഹൃദയാരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന കാര്യം അറിയേണ്ടേ?

തേങ്ങാപ്പാല്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും മിതമായ അളവില്‍ കഴിക്കുമ്പോള്‍ ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കാരണം ഇതില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഉയര്‍ന്ന പൂരിത കൊഴുപ്പ് ഉള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും പോലുള്ള ഹൃദയസൗഹൃദ ഭക്ഷണങ്ങളുമായി തേങ്ങാപ്പാല്‍ സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യം പോഷകാഹാര വിദഗ്ധരും എടുത്തു പറയുന്നുണ്ട്.

തേങ്ങാപ്പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇനി വീട്ടില്‍ ഉണ്ടാക്കുന്ന തേങ്ങാപ്പാല്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇത് ഫ്രഷ് ആണെന്നതിനോടൊപ്പം തന്നെ രാസവസ്തുക്കളില്‍ നിന്നും പ്രിസര്‍വേറ്റീവ്കളില്‍ നിന്നും മുക്തവുമാണ്. കൂടാതെ ഇത് തേങ്ങാപ്പാലിന്റെ തനതായ കട്ടിയിലും മധുരത്തിലും ഇഷ്ടാനുസൃതമായി ഉണ്ടാക്കാന്‍ ഉള്ള അവസരവും ഉണ്ട്. തേങ്ങാപ്പാല്‍ ഹൃദയത്തിന്റെ സുഹൃത്താണ് എന്നൊക്കെ പറഞ്ഞെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ അല്ലെങ്കില്‍ കൊളസ്‌ട്രോള്‍, പ്രമേഹം ഉള്ള വ്യക്തികള്‍ തേങ്ങാപ്പാല്‍ മിതമായ അളവില്‍ കഴിക്കണം. കാരണം ഉയര്‍ന്ന പൂരിത കൊഴുപ്പ് ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം.